ബാലുശ്ശേരി ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമി ഓണാഘോഷം ‘ആവണിപ്പൂത്താലം 2025’ സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമിയുടെ ഓണാഘോഷം ‘ആവണിപ്പൂത്താലം 2025’ ബസ് സ്റ്റാൻ്റ് ബിൽഡിങ്ങിലെ ഷീ ഹാളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നഗരത്തിൽ വർണ്ണാഭമായ ഘോഷയാത്രയും നടന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ബേബി എകരൂൽ, കരുണൻ വൈകുണ്ഠം, ജുനറ്റ് .പി.ആർ, ഷിജില, നിഷ പ്രശോഭ്, സായി കല. സി.കെ, രഞ്ജിനി ശബരീഷ്, സോണിയ ദിനേശ്, അഹ് നാ സോദിൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ശ്രീവൽസൻ മാളിക്കടവ്, പ്രഭാകരൻ കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തിൽ ഓർക്കസ്ട്രയും അരങ്ങേറി. ചടങ്ങിൽ പ്രകാശ് കരുമല ,മോഹനൻ.എ.പി, ഹരീഷ് നന്ദനം, അഡ്വ: പി.കെ.മനോഹരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.