ഏഴ് ദിവസം നീണ്ടു നിന്ന കോഴിക്കോടിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന് ഇന്ന് (07) സമാപനമാവും. വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറ് മണിക്ക് ലുലു മാളിലാണ് സമാപന പരിപാടി. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ നാലിന്റെ മീഡിയ അവാർഡുകളും സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
സെപ്റ്റംബർ ഒന്നു മുതൽ ഏഴ് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായാണ് (കോഴിക്കോട് ബീച്ച്, ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്) ഓണാഘോഷ പരിപാടികൾ നടന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിച്ചുവരുന്നത്.