സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിൽ തുടരുന്നു. ഇന്നലെ മാത്രം പവന് 640 രൂപ ഉയർന്നതോടെ, ആദ്യമായി സ്വർണവില 79,000 രൂപ കടന്നു. ഇന്ന് ഒരു പവൻ (22 കാരറ്റ്) സ്വർണത്തിന്റെ വിപണി വില 79,560 രൂപ ആണ്.
ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ഫീസ് എന്നിവ ചേർന്നാൽ ആഭരണങ്ങളുടെ വില ഒരു പവന് 87,000 രൂപയ്ക്ക് മുകളിൽ വരും. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 10,800 രൂപ നൽകേണ്ടിവരുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 1,200 രൂപയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 22ന് ഗ്രാമിന് 9,215 രൂപയായിരുന്ന സ്വർണവില, രണ്ടാഴ്ചയ്ക്കുള്ളിൽ 9,945 രൂപയായി ഉയർന്നു. ഇനി 55 രൂപ കൂടി ഉയർന്നാൽ ഗ്രാമിന് 10,000 രൂപ എന്ന മാന്ദണ്ഡിലെത്തും.
ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയ സാഹചര്യത്തിലാണ് വിപണിയിൽ വർദ്ധനവ്. ദീപാവലിയോടെ ഗ്രാമിന് 12,000 രൂപ വരെ ഉയരുമെന്നാണു സൂചന. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 3,800 ഡോളറിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.