വൺവെ തെറ്റിച്ച് അമിത വേഗതയിൽ പൊലീസിനെ ഇടിച്ച് തെറിപ്പിച്ചെന്ന് കള്ളക്കഥയുണ്ടാക്കിയ വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ദുൽഖിഫിൽ യാത്ര ചെയ്ത വാഹനത്തിൻ്റെ ചാവി ഊരിമാറ്റി ഡി.വൈ.എഫ്.ഐക്കാർക്ക് മർദ്ധിക്കാൻ അവസരം ഒരുക്കി നൽകുകയായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.സംഭവ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളും അദ്ദേഹം പുറത്ത് വിട്ടു.
പൊലീസ് ഉദ്യോഗസ്ഥൻ വാഹനം തടയുന്നതിൻ്റെയും, പൊലീസിൻ്റെ വാദം കളവാണെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. കുന്നംകുളത്ത് പോലീസ് സ്റ്റേഷനിൽ നടന്ന മർദ്ധനത്തിന് സമാനമായ സംഭവമാണ് വടകരയിൽ നടന്നതെന്നും കുറ്റക്കാരനായ പൊലീസ്കാരനെതിരെ നടപടി സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. പൊലീസുകാരനെതിരെ നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മേപ്പയ്യൂരിൽ കായിക താരത്തെ ആള് മാറി ആക്രമിച്ച പൊലീസ് ഒടുവിൽ കാല് പിടിച്ച് കേസ് ഒത്തുതീർപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിലും വാർത്ത സമ്മേളനത്തിൽ സന്നിഹിതനായി.