ശ്രീ കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടക്കമായി. യജ്ഞാചാര്യന് പൂർണ്ണ കുംഭം നൽകി യജ്ഞവേദിയിലേക്ക് സ്വീകരിച്ചു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിദീപ പ്രോജ്ജ്വലനം നടത്തി ട്രസ്റ്റി പ്രതിനിധി ശ്രീ പത്മനാഭൻ നമ്പ്യാർ ആചാര്യവരണം നടത്തി.
അദ്ധ്യാത്മിക പ്രവർത്തകനും ധർമ്മ പുരസ്കാര ജേതാവുമായ ശ്രീ രഘുവീർ ബിലാത്തികുളം വിശേഷസാന്നിധ്യമായി പങ്കെടുത്തു.തുടർന്ന്മഹാത്മ്യപാരായണം ആരംഭിച്ചു.സപ്താഹജ്ജ്ഞം സപ്തംബർ 12 വരെ നീണ്ടുനിൽക്കും.