അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഓർമ്മ ഓണം ഫെസ്റ്റ് – ആനപ്പാറ ജലോത്സവം നാളെ ( സെപ്തംബർ 6) ആനപ്പാറ പുഴയോരത്ത് ( കെ. മോഹനൻ – പി.വി. സത്യൻ നഗർ) നടക്കും.
രാവിലെ 7 മണിക്ക് അത്തോളി പഞ്ചായത്ത് ഓഫിസ് പരിസരം മുതൽ ആനപ്പാറ പുഴയോരം വരെ പുരുഷൻമാരുടെ ദീർഘ ദൂര ഓട്ട മത്സരമുണ്ടാവും. വിജയികൾക്ക് 3001 രൂപ, 2001 രൂപ ക്യാഷ് പ്രൈസ് നൽകും. രാവിലെ 9 ന് പതാക ഉയർത്തൽ നടക്കും.
10 മണി മുതൽ മ്യൂസിക്കൽ ഹാറ്റ് ( ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും),
മ്യൂസിക്കൽ ചെയർ ( സ്ത്രീകൾ ) ,സാക്ക് റേസ് ( പുരുഷൻമാർ), ലെമൺ സ്പൂൺ റേസ് ( 10 വയസ്സിന് താഴെയുള്ള കുട്ടികൾ) എന്നീ മത്സരങ്ങളുണ്ടാവും.
11.30 ന് സ്ത്രീകളുടെ വടം വലി മത്സരം നടക്കും.
ജേതാക്കൾക്ക് 5001 രൂപ, 3001 രൂപ എന്നിങ്ങനെ ഒന്നും രണ്ടും സമ്മാനങ്ങൾ നൽകും.
ഉച്ചക്ക് ശേഷം 2 ന്
പുരുഷൻമാരുടെ വടം വലി മത്സരം നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.10001 രൂപ, 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. 3.30 മണിക്ക് രണ്ടു പേർ പങ്കെടുക്കുന്ന തോണി തുഴയൽ മത്സരം നടക്കും.
5001 രൂപ, 3001 രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. 4.30 മണിക്ക് അഞ്ചു പേർ പങ്കെടുക്കുന്ന തോണി തുഴയൽ മത്സരം. 10001 രൂപ, 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനം നൽകും.