കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം- പൊലീസുകാർക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക് എതിരെ കടുത്ത നടപടികൾ ഉണ്ടാകും. തരംതാഴ്ത്തലോ പിരിച്ചുവിടലോ ഉണ്ടാകാനാണ് സാധ്യത.

കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തു. ഉത്തര മേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്പെൻഷന് ശുപാർശ ചെയ്തിരിക്കുന്നത്. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോർട്ട് നൽകിയത്.

എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. നാല് പൊലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്പെൻഡ് ചെയ്യണമെന്നുമാണ് റിപ്പോർട്ടിലുള്ളത്. പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകാനാണ് സാധ്യത. ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും.

സസ്പെൻഡ് ചെയ്താൽ പോരാ പുറത്താക്കണമെന്ന് മർദനത്തിന് ഇരയായ സുജിത്ത് പറഞ്ഞു. സസ്പൻഷൻ ശുപാർശയിൽ തൃപ്തി ഇല്ലെന്ന് സുജിത്ത് പറഞ്ഞു. ഡ്രൈവറായ സുഹൈറിനെതിരെ നടപടിയില്ല. 5 പേരെയും സർവ്വീസിൽ നിന്നും പുറത്താക്കണം. എല്ലാ പൊലീസ് സ്റ്റേഷനുള്ളിലും സിസിടിവി വേണമെന്ന കേസിൽ കക്ഷി ചേരുമെന്നും സുജിത്ത് പറഞ്ഞു. ജനങ്ങളും പാർട്ടിയും നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും സുജിത്ത് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നടേരി പഴങ്കാവിൽ പാത്തുമ്മ അന്തരിച്ചു

Next Story

കീഴരിയൂർ വടക്കുംമുറി യിലെ പുതിയോട്ടിൽ മീത്തൽ ആനന്ദ് ദേവ് അന്തരിച്ചു

Latest from Main News

പിഎം ശ്രീ; സംസ്ഥാനത്ത് ബുധനാഴ്ച വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ എതിര്‍പ്പ് കടുപ്പിച്ച് വിദ്യാര്‍ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.

പിഎം ശ്രീയിൽ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ ഇന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് പരിശോധന

ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ