തിരുവോണ നാളിൽ മാവേലിക്കസ് വേദിയിൽ പാട്ടോണം തീർത്ത് പിന്നണി ഗായിക ജൊനിറ്റ ഗാന്ധി. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ ലുലുമാളിലെ വേദിയിലാണ് ബോളിവുഡ് ഗായിക ജൊനിറ്റ ഗാന്ധി പാട്ടും ഡാൻസുമായി ആവേശം തീർത്തത്.
വസീഗര, ചെല്ലമ്മ, ഓ മേരി സോണിയ, ജുംക്ക ജുംക്ക, ഇഷ്ക്ക് ഹമാരാ,
ചുട്ടമല്ലി, അൻപേ വാ എൻ അൻപേ വാ, അറബിക് കൂത്ത് തുടങ്ങിയവയും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ എന്ന മലയാള ഗാനവും ഉൾപ്പെടെ വിവിധ ഭാഷകളിലെ ഒരുപിടി ഗാനങ്ങളാണ് ആലപിച്ചത്. ജൊനിറ്റയുടെ സംഗീത വിരുന്ന് കാണാനായി തിരുവോണ നാളിൽ നിരവധി പേരാണ് ലുലുവിൽ എത്തിയത്. കൂടെ പാടിയും നൃത്തം ചെയ്തും ആരാധകർ ആവേശം പകർന്നു.
