കുന്നംകുളം പോലീസ് സ്റ്റേഷനിൽ നടന്ന ക്രൂരമായ മർദ്ദനത്തിന് നേതൃത്വം കൊടുത്ത പോലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിടണമെന്ന് , കെ. വേണു,നടൻ ജോയ് മാത്യു, ബി. രാജീവൻ, എം.എൻ കാരശ്ശേരി,പ്രൊഫ.കൽപ്പറ്റ നാരായണൻ, യു.കെ. കുമാരൻ ഉൾപ്പെടെയുള്ള സാംസ്കാരിക നായകർ ആവശ്യപ്പെട്ടു.പ്രസ്താവനയുടെ പൂർണ്ണരൂപം:
കേരളത്തിലെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ 2023 ഏപ്രിൽ മാസത്തിൽ വി. എസ് സുജിത് എന്ന രാഷ്ട്രീയ പ്രവർത്തകന് നേരെ നടന്ന ക്രൂരമായ മർദ്ദനത്തിൻ്റെ സിസിടിവിശ്യങ്ങൾ കണ്ടപ്പോഴാണ് കേരളപ്പോലീസിൻ്റെ യഥാർത്ഥ ചിത്രം മനസ്സിലായത്.
സത്യം മനസ്സിലാക്കിയിട്ടും ലഘുവായ ചില ശിക്ഷകൾ നൽകി അവരെ പ്രോ ത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്തത് .
ഒരു ജനാധിപത്യ രാജ്യത്തിലെ നിയമപാലകരുടെ നിയമപാലനത്തിൻ്റെ ഈ ദൃശ്യങ്ങൾ മനുഷ്യമനസ്സിൽ
നിന്ന് മായണമെങ്കിൽ ശക്തമായ നടപടികൾ സത്വരം സ്വീകരിക്കേണ്ടതാണ്. ഇത്തരക്കാർ പോലീസ് സേനയിലുണ്ടെങ്കിൽ ഭരണകക്ഷിക്ക് പുറത്തുള്ള സാമാന്യജനങ്ങൾ എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടത് ? ഈ കുറ്റവാളികളെ സർവ്വീസിൽ നിന്ന് ഉടനടി നീക്കി പോലീസ് സേനയുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ ഉത്തരവാദപ്പെട്ടവർ മുന്നോട്ടു വരണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.
ബി. രാജീവൻ ,
കല്പറ്റ നാരായണൻ ,
എം എൻ കാരശ്ശേരി ,
കെ. ജി.എസ് ,
സി വി ബാലകൃഷ്ണൻ,
കെ. വേണു,
ജോയ് മാത്യു ,
യൂ കെ കുമാരൻ ,
ദാമോദർ പ്രസാദ്,
സുധാമേനോൻ,
സജീവൻ അന്തിക്കാട് എന്നിവരാണ് പ്രസ്താവന ഇറക്കിയത്
Latest from Main News
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് എൽഡിഎഫിലെ സുലിൻ എം.എസ് (സിപിഎം) തിരഞ്ഞെടുത്തു. യു ഡി എഫിൽ
പത്ത് സീറ്റുകൾ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത കൈവരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്തിൽ നടുക്കെടുപ്പിലൂടെ യു ഡിഎഫ് അധികാരം നേടി 15-ാം
സംസ്ഥാനത്ത് സ്വര്ണവില ഇന്നും കുതിച്ചുയര്ന്നു. ഒരു പവന് 880 രൂപയാണ് ഉയര്ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം
ദക്ഷിണേന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ശൈത്യം കടുക്കുന്നു. വെള്ളിയാഴ്ച കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെ നീലഗിരി കനത്ത







