കോഴിക്കോട്: വർണവെളിച്ചത്തിൽ ദീപാലംകൃതമായ മാനാഞ്ചിറ വിനോദസഞ്ചാര കേന്ദ്രം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. വൈകിട്ട് മാനാഞ്ചിറയിലെ ലൈറ്റിംഗ് സംവിധാനം നേരിൽ കാണാനെത്തിയ മന്ത്രി, ഓണമാഘോഷത്തിനായി എത്തിയവരോട് കുശലം പറഞ്ഞും വിശേഷങ്ങൾ ചോദിച്ചും സെൽഫിയെടുത്തും സമയം ചെലവഴിച്ചു.
കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ്, സംഘാടക സമിതി ഭാരവാഹികൾ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.