അസറ്റ് യുവ പ്രതിഭാ പുരസ്കാരം 2025 പ്രശസ്ത ട്രെയിനി പൈലറ്റ് മറിയം ജുമാനക്ക് കേരള പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയുമാണ് പുരസ്കാരത്തിൻറെ ഭാഗമായി നൽകിയത്. ഇച്ഛാശക്തി കൊണ്ട് ഏത് താഴ്ന്ന നിലയിൽ ഉള്ളവർക്കും ഏതാകാശവും കീഴടക്കാൻ കഴിയുമെന്ന് പുരസ്കാരം നൽകിക്കൊണ്ട് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറിയം ജുമാന പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രചോദനമാണെന്നും പിന്നാക്ക പ്രദേശങ്ങളിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് അസറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃ കാപരമാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ അസറ്റ് ചെയർമാൻ സി എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പി അബ്ദുൽ ഹമീദ്, പി ഉബൈദുള്ള, ടി വി ഇബ്രാഹിം, പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹിമാൻ പി സി, ഒപി കുഞ്ഞാപ്പു ഹാജി, ഷൗക്കത്ത് വളച്ചട്ടിയിൽ, എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് കബീർ, ജനറൽ സെക്രട്ടറി വി എ വഹാബ്, എസ് പി കുഞ്ഞമ്മദ്, മുൻ വിഎച്ച്എസ്ഇ എഡി കുഞ്ഞമ്മദ് മാസ്റ്റർ, എസ് കെ അസൈനാർ, തറമ്മൽ അഷ്റഫ്, ഉസ്മാൻ വി പി കെഎംസിസി, സജീവൻ കല്ലോത്ത്, വീർക്കണ്ടി മൊയ്തു എന്നിവർ സംസാരിച്ചു. അസറ്റ് നൽകിയ ഈ ഉപഹാരം തനിക്ക് ഏറെ സഹായവും പ്രചോദനവുമാണെന്ന് മറുപടി പ്രസംഗത്തിൽ മറിയം ജുമാന പറഞ്ഞു. അസറ്റ് ജനറൽ സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതവും അക്കാദമിക് ഡയറക്ടർ ടി സലീം നന്ദിയും പറഞ്ഞു.
Latest from Local News
ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും നടന്നു. കാർമാ ബാലൻ പണിക്കർ ഓണേശ്വരൻ അവതരിപ്പിച്ചു.
കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരി മുക്ക് ഷാർക്ക ബൈത്ത് ഷംസീർ (44) അന്തരിച്ചു.ഭാര്യ: ഷഫ്ന, മകൻ: ഷഹർഷാദ് പിതാവ് താനത്താം കണ്ടി കുഞ്ഞബ്ദുള്ള,
കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 06-09-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ അനീൻകുട്ടി മെഡിസിൻവിഭാഗം ഡോ.ഷമീർ വി.കെ ജനറൽസർജറി ഡോ. മഞ്ജൂഷ്
കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ദമ്പതികളായ സുകുമാരൻ മാസ്റ്ററെയും രാധ ടീച്ചറെയും സീനിയർ ചേമ്പർ
കായണ്ണ : നെല്ലുളി തറമ്മൽ മനോജൻ്റെ മകൻ മൃഥുൽ(23 ) ആണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ മരണപ്പെട്ടത്. സഹയാത്രികനായ കായണ്ണ ചെമ്പോടുമ്മൽ