കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപക ദമ്പതികളായ സുകുമാരൻ മാസ്റ്ററെയും രാധ ടീച്ചറെയും സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയന്റെ നേതൃത്വത്തിൽ ആദരിച്ചു. പി ടി ഉഷ ഉൾപ്പെടെ ആഗോളതലത്തിൽ ശ്രദ്ധേയരായ അനവധി വിദ്യാർത്ഥി സമ്പത്തിന് ഉടമകളാണ് ഈ അധ്യാപക ദമ്പതികൾ. അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും സാമൂഹിക സാംസ്കാരിക മേഖലകളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്നതിലൂടെ ശ്രദ്ധേയരായി മാറുവാനും സുകുമാരൻ മാസ്റ്റർ രാധ ടീച്ചർ ദമ്പതികൾക്ക് സാധിച്ചിട്ടുണ്ട് എന്ന് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ പ്രസിഡണ്ട് മനോജ് വൈജയന്തം പറഞ്ഞു. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ സെക്രട്ടറി സുരേഷ് ബാബു, മുൻ ദേശീയ ട്രഷറർ ജോസ് കണ്ടോത്ത്, ചന്ദ്രൻ പത്മരാഗം, ലാലു സി കെ, അരുൺ മണമൽ, അഡ്വ. ജതീഷ് ബാബു, ബാബു പി കെ, ഒ.കെ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.