കക്കയം ഡാം റോഡരികിൽ കടുവ : കണ്ടത് വനംവകുപ്പ് വാച്ചർമാർ

കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം ഡാം സൈറ്റ് റോഡിൽ സിസിലി മുക്ക് ഭാഗത്ത് വെച്ചാണ് വനം വകുപ്പ് വാച്ചർമാർ നടന്ന് പോകുന്ന കടുവയെ കണ്ടത്. റിസർവോയറിന്റെ സമീപത്തെ വനത്തിൽ കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ കക്കയം ഡാം റിസർവോയറിലും കടുവയെ കണ്ടിരുന്നു. കെഎസ്ഇബി, ഡാം സേഫ്റ്റി ജീവനക്കാർ മുമ്പും പലതവണ ഈ മേഖലകളിൽ കടുവയെ നേരിൽ കണ്ടിട്ടുണ്ട്. സമീപത്തെ വനത്തിലേക്ക് കടുവ കയറി പോയതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. ഓണം സീസൺ ആയതിനാൽ ഡാം സൈറ്റ് മേഖല സന്ദർശിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മേഖലയിൽ കാവൽ ശക്തമാക്കി സഞ്ചാരികളുടെ സുരക്ഷ അധികൃതർ ഉറപ്പ് വരുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

ഓണക്കാലത്ത് ഭക്ഷണം ഓർഡർ ചെയ്യാനുദ്ദേശിക്കുന്നവർക്ക് അധിക ചിലവ് ഉറപ്പ് സൊമാറ്റോ–സ്വിഗ്ഗി ഫീസ് കൂട്ടി

Next Story

ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചു

Latest from Main News

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂരിലെ സ്വദേശിയാണ് മരിച്ചത്.  

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി

കൂരാച്ചുണ്ട് ∙:ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതിനു ടൂറിസ്റ്റ് കേന്ദ്രം

വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃക: മന്ത്രി ഡോ ആർ ബിന്ദു

രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കമ്മീഷൻ

സംസ്‌ഥാനത്തെ തദ്ദേശസ്‌ഥാപനങ്ങളുടെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

സംസ്‌ഥാനത്തെ തദ്ദേശസ്‌ഥാപനങ്ങളുടെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്തെ തദ്ദേശസ്‌ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,83,12,472 വോട്ടർമാർ. വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ്