ഓച്ചിറയിൽ വാഹനാപകടം ; രണ്ടു കുട്ടികളടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം

കൊല്ലം : ഓച്ചിറയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് കുട്ടികളും ഒരാളും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ഥാർ ജീപ്പും തമ്മിലുണ്ടായ കൂട്ടിയിടിയിലാണ് ദുരന്തം സംഭവിച്ചത്.

ജീപ്പിൽ ഉണ്ടായിരുന്ന മൂന്ന് പേരാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജീപ്പിൽ ഉണ്ടായിരുന്നത് തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ്.

Leave a Reply

Your email address will not be published.