ഇന്ന് ഓണംസദ്യയുടെ ഭാഗമായി മലയാളികളുടെ സ്വന്തം വിഭവമെന്നോണം സാമ്പാര്‍ മാറിയെങ്കിലും, അതിന്റെ വേരുകള്‍ മഹാരാഷ്ട്രയിലാണ്.സദ്യയിലോ ദോശ–ഇഡ്ഡലിയോ ഒന്നും സാമ്പാറില്ലാതെ പൂര്‍ണമാകില്ല. എന്നാല്‍ മലയാളികളുടെ സ്വന്തം വിഭവമെന്ന് കരുതുന്ന സാമ്പാര്‍ യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ജനിച്ചതല്ല. ചരിത്രം പറയുന്നു, സാമ്പാറിന്റെ ജന്മദേശം മഹാരാഷ്ട്രയാണെന്ന്.
17-ാം നൂറ്റാണ്ടിലെ തഞ്ചാവൂര്‍ കൊട്ടാരത്തിലാണ് സാമ്പാറിന്റെ കഥ തുടങ്ങുന്നത്. ശിവാജി മഹാരാജാവിന്റെ മകനായ സാംബാജി കൊട്ടാരസന്ദര്‍ശനത്തിന് എത്തിയപ്പോള്‍, മഹാരാഷ്ട്രയുടെ പരിപ്പ് വിഭവമായ “ആംതി” വിളമ്പാന്‍ പാചകക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ആംതിയ്ക്ക് ആവശ്യമുള്ള കൊക്കം തീര്‍ന്നതിനാല്‍ പുളി ചേര്‍ത്ത് വിഭവം തയ്യാറാക്കി.
പുതിയ രുചി സാംബാജിക്ക് ഏറെ ഇഷ്ടമായി. അതിനുശേഷം ആ വിഭവം “സാമ്പാര്‍” എന്ന പേരില്‍ അറിയപ്പെടുകയും, പിന്നീട് തമിഴ്നാട്ടിലും കേരളത്തിലും വ്യാപകമാകുകയും ചെയ്തു.
.