സ്ത്രീവിരുദ്ധ വിവാദത്തിനിടെ കോൺഗ്രസിൽ നിന്ന് പുറത്തായ റിയാസ് ഇനി സി.പി.എമ്മിൽ

പാലക്കാട് ∙ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട യുവ കോൺഗ്രസ് നേതാവ് റിയാസ് തച്ചമ്പാറ സി.പി.എമ്മിൽ ചേർന്നു. തച്ചമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയുമായ റിയാസിനെ പാർട്ടിയിൽ അംഗമാക്കി സ്വീകരിച്ചത് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആയിരുന്നു.

            റിയാസ് സ്ത്രീകളോട് പെരുമാറിയ രീതി, കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിന്റെ പെരുമാറ്റത്തോട് താരതമ്യം ചെയ്യാനാവില്ലെന്നും റിയാസിന് പാർട്ടി സംരക്ഷണം നൽകുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.ചൊവ്വാഴ്ചയാണ് കോൺഗ്രസ് റിയാസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. രണ്ട് സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കല്ലടിക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നേരത്തെ നിരവധി സ്ത്രീകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ താക്കീത് ചെയ്തിരുന്നതായും ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ അറിയിച്ചു.

             സ്ത്രീകൾക്ക് അനുകൂലമാണെന്ന് പറയുന്ന സി.പി.എം, മറുവശത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ നേതാവിനെ സ്വീകരിക്കുന്നുവെന്ന് എ. തങ്കപ്പൻ വിമർശിച്ചു.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് റിയാസ്. അദ്ദേഹത്തിന്റെ വരവ് പഞ്ചായത്ത് തിരികെ പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് സി.പി.എം വിലയിരുത്തുന്നു.

Leave a Reply

Your email address will not be published.

Previous Story

മിൽമ പാലിന് ലിറ്ററിന് 5 രൂപ വരെ കൂടിയേക്കാം ; തീരുമാനം 15ന്

Next Story

കൈയിൽ പണം നൽകി, ഗൂഗിൾപേയിൽ തിരിച്ചുതരുമെന്ന് പറഞ്ഞ് തട്ടിപ്പ്; ബാലുശ്ശേരി സ്വദേശി പൊലീസിൽ പരാതി നൽകി

Latest from Uncategorized

ബംഗളൂരിൽ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരിൽ വാഹനാപകടത്തിൽ മാങ്കാവ് സ്വദേശിയായ യുവാവ് മരിച്ചു . മാങ്കാവ് കളത്തിൽ മേത്തൽ ധനീഷിന്റെ ( സ്മാർട്ട് പാർസൽ സർവ്വിസ് കോഴിക്കോട്)

ഗ്രാമീണ ഭരണത്തിന് ഡിജിറ്റൽ കരുത്ത്: ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

കൊടുങ്ങല്ലൂർ : ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ

തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര ക്രമക്കേട്; ജിഎസ്ടി നൽകിയതിൽ വിവാദം

തൊഴിലുറപ്പ് പദ്ധതിയിൽ സാമഗ്രികൾ വിതരണം ചെയ്തവർക്ക് അനർഹമായി ജിഎസ്ടി ഇനത്തിൽ പണം നൽകിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തി. ജില്ലാ ഓംബുഡ്സ്മാന്റെ

ദീപാലങ്കാരത്തോടെ നഗരം ഓണം മൂഡ് ; ഇന്നുമുതൽ ഓണം വാരാഘോഷം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ആറിന് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം

എരഞ്ഞിപ്പാലത്തെ യുവതിയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് ∙ സുഹൃത്തിന്റെ വാടകവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റുചെയ്തു.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.മൂന്ന് ദിവസം