പോഷകാഹാര പാചക മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: കോഴിക്കോട് ജില്ലാമിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭാ കുടുംബ ശ്രീ സി.ഡി.എസ് എഫ്.എൻ.എച്ച്.ഡബ്ല്യു വിൻ്റെ ഭാഗമായി
പോഷകാഹാര പാചക മത്സരം സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ കെ.കെ. വിബിന അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എൻ.എസ് വിഷ്ണു, ആർ.കെ. കുമാരൻ, സി.ഡി.എസ്. അധ്യക്ഷ എം.പി. ഇന്ദുലേഖ, ആർ.പി. ഷംസീറ, സംഘാടകസമിതി അംഗങ്ങളായ ശശി കോട്ടിൽ, ദിലീപ്, കെ.സി. ബാബുരാജ്, ജനാർദ്ദനൻ, നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.