കോട്ടയം : മില്‍മ പാലിന്റെ വില വീണ്ടും ഉയരാന്‍ സാധ്യത. ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെയാണ് വര്‍ധനവ് പ്രതീക്ഷിക്കുന്നത്. അന്തിമ തീരുമാനം സെപ്റ്റംബര്‍ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലാണ് കൈക്കൊള്ളുക.
ഉല്‍പാദന ചെലവിലെ വര്‍ധനയും കര്‍ഷകര്‍ക്ക് കൂടുതല്‍ താങ്ങുവില നല്‍കേണ്ട ആവശ്യമുമാണ് വില കൂട്ടാനുള്ള പ്രധാന കാരണങ്ങള്‍. കൂടാതെ പാല്‍ സംഭരണത്തില്‍ വലിയ ഇടിവുണ്ടായതോടെ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല്‍ ശേഖരിക്കുന്നതിനും വില വര്‍ധനവ് അനിവാര്യമാണെന്ന് മില്‍മ വ്യക്തമാക്കി.
മില്‍മ അവസാനമായി വില കൂട്ടിയത് 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറ് രൂപയാണ് കൂട്ടിയത്. പുതിയ വര്‍ധനവ് നടപ്പിലായാല്‍ കര്‍ഷകര്‍ക്ക് അധിക വരുമാനമുണ്ടാകുമെന്ന് മില്‍മ പ്രതീക്ഷിക്കുന്നു.