കാസർഗോഡ് : അമ്പലത്തറയിൽ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്ത കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. പറക്കളായി സ്വദേശി രാകേഷ് (35) ആണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ മാസം 28-ന് പുലർച്ചെയായിരുന്നു സംഭവം. രാകേഷിന്റെ അച്ഛൻ ഗോപി (60), അമ്മ ഇന്ദിര (57), സഹോദരൻ രഞ്ജേഷ് (22) എന്നിവർ ആശുപത്രിയിൽ എത്തുന്നതിന് മുമ്പുതന്നെ മരിച്ചു. നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ വഴിമധ്യേയും രണ്ടുപേർ പരിയാരത്തും മരിച്ചു.സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.