പേരാമ്പ്ര : ലൈഫ് ഭവന പദ്ധതിക്ക് സർക്കാർ നൽകുന്ന ധനസഹായം 8 ലക്ഷം രൂപയായി ഉയർത്തണമെന്ന് കെ.പി.സി സി ജനറൽ സെക്രട്ടറി പി.എം. നിയാസ് പറഞ്ഞു ഇപ്പോൾ നൽകുന്ന നാല് ലക്ഷം രൂപ ഇന്നത്തെ വീട് നിർമ്മാണസാമഗ്രികളുടെയും വില കയറ്റവുംമറ്റും ഒന്നിനും തികയാത്ത അവസ്ഥയാണെനും അദ്ദേഹം കുട്ടി ചേർത്തു. പേരാമ്പ്ര ഹസ്ത ചരിറ്റബിൾട്രസ്റ്റും പ്രദേശിക യുഡിഎഫ് കമ്മറ്റിയും ഏക്കാട്ടൂരിലെ കല്ലാത്തറമ്മൽ ഗിരിഷന് നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ അഷ്റഫ് അദ്ധ്വ ക്ഷത വഹിച്ചു. മസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസി സണ്ട് മൂസ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി – ഹസ്ത ചെയർമാൻ മുനീർ എരവത്ത് – ഇമ്പിച്ചാലി തറവട്ടത്ത് -ശശി ഉട്ടേരി – ഒ എം രാജൻ – സി രാമദാസ് – – യൂസഫ് കുറ്റിക്കണ്ടി – ഇ.കെ അഹമ്മദ് മൗലവി – ലതേഷ് പുതിയെടത്ത് – ഒ.കെ ചന്ദ്രൻ – വി.വി എം ബഷീർ എന്നിവർ സംസാരിച്ചു. പ്രമുഖ ജീവ കാരുണ്യ പ്രവർത്തകരായ തറമ്മൽ അബ്ദുൽ സലാം -കെ.കെ ഇബ്രാഹിം കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചുഎൻ – കെ അഷ്റഫ് സ്വാഗതവും – കെ.കെ കോയകുട്ടി നന്ദിയും പറഞ്ഞു