ബാലുശ്ശേരിയിലെ കലാ- സാംസ്കാരിക സംഘടനയായ ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമിയുടെ ഓണസമ്മാന പദ്ധതിയുടെ നറുക്കെടുപ്പിൻ്റെ ഉദ്ഘാടനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് നിർവ്വഹിച്ചു. തുടർന്ന് ബാക്കി ഒൻപത് ഗൃഹോപകരണങ്ങളുടെ സമ്മാനാർഹരെ യഥാക്രമം ഹരീഷ് നന്ദനം, ടി.പി.ബാബുരാജ്, ജിതേഷ്.വി, രമണി, സോണിയാ ദിനേശ്, ജിജോ, സുരേഷ്.ടി.കെ, വിജയൻ അതുല്യ, സുരേഷ് .കെ .പി, എന്നിവർ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ പ്രകാശ് കരുമല, മോഹനൻ.എ.പി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
സമ്മാനാർഹർ: ഒന്നാം സമ്മാനം – വാഷിങ്ങ് മെഷീൻ –രാജീവൻ, മോട്ടോർ വാഹന വകുപ്പ്), രണ്ടാം സമ്മാനം – 3 ജാർ മിക്സി – റീത്ത.കെ.ജി, മൂന്നാം സമ്മാനം – പ്രഷർകുക്കർ (5ലി.), അക്ഷയ് കൃഷ്ണ, നാലാം സമ്മാനം – ഇലക്ട്രിക് അയേൺ- അമൃത അനിൽ, അഞ്ചാം സമ്മാനം – ഇലക്ട്രിക് കെറ്റിൽ – ബിജു ഒടാട്ട്, ആറു മുതൽ 10 വരെ സമ്മാനങ്ങൾ – ആറെണ്ണം ഉൾക്കൊള്ളുന്ന യേരാ ഗ്ലാസ് സെറ്റ് – റീന മെഡി മെയ്റ്റ്, പ്രബീഷ് കെ.എസ്, ഷീബ അമ്പലപ്പാട്, തനൂജ. ടി, കല്യാണി നന്ദനം