കോഴിക്കോടിന് പാട്ടിൻ്റെ തേൻമഴ സമ്മാനിച്ച് കെ എസ് ചിത്രയും സംഘവും

കോഴിക്കോടിന് സംഗീത വിരുന്നൊരുക്കി കെഎസ് ചിത്രയും സംഘവും. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025-ൻ്റെ ഭാഗമായി ലുലു മാളിലെ വേദിയിലാണ് മലയാളികൾക്ക് കേട്ട് മതിവരാത്ത സ്വരമാധുരി കേരളത്തിൻ്റെ വാനമ്പാടി പത്മഭൂഷൺ കെ എസ് ചിത്ര സംഗീതാസ്വാദകർക്ക് പാട്ടിൻ്റെ തേൻമഴ സമ്മാനിച്ചത്.

1986- ൽ പുറത്തിറങ്ങിയ ഹരിഹരൻ ചിത്രം നഖക്ഷതങ്ങളിലെ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി പാട്ടിൽ തുടങ്ങി പുലർകാലസുന്ദര സ്വപ്നത്തിൽ, പാടറിയേ തുടങ്ങി മലയാളം, തമിഴ് സൂപ്പർഹിറ്റുകളും
പൊൻവീണേ, താരാപഥം തുടങ്ങി ഡ്യുയെറ്റുകളും പാടിയ ചിത്രയെ നിറഞ്ഞ സംഗീത സദസ്സ് ഹർഷാരവത്തോടെ നെഞ്ചേറ്റി.

സ്റ്റാർ സിംഗർ ഫേമുകളായ രൂപ രേവതി, ശ്രീരാഗ് ഭരതൻ, ദിശ പ്രകാശ് എന്നിവരും കെ കെ നിഷാദ്, അനാമിക എന്നീ ഗായകരുമാണ് ചിത്രയ്ക്കൊപ്പം പാടിയത്. ശ്രീരാഗമോ, ദുനിയാ കെ രക് വാലെ, മധുബൻമെ രാധിക നാഛേരേ തുടങ്ങി ഗാനങ്ങളും കൊഞ്ചം നിലവ്, തുമ്പയും തുളസിയും, എൻ്റെ തെങ്കാശി തമിഴ് പൈങ്കിളി, ഗോവിന്ദ ഗോവിന്ദ തുടങ്ങി ഫാസ്റ്റ് ഗാനങ്ങളും കോഴിക്കോടിനായി ഡെഡിക്കേറ്റ് ചെയ്തു കൊണ്ട് മാപ്പിളപ്പാട്ടിൻ്റെ ഈണത്തിലുള്ള മാനത്തൊരു പൊൻതാരകം എന്ന പ്രണയനിലാവ് സിനിമയിലെ പാട്ടും പാടി ചിത്രയും സംഘവും വേദിയെ കൈയ്യിലെടുത്തു. ഇന്ന് (03) ഇതേ വേദിയിൽ മസാല കോഫി, ഹനാൻ ഷാ സംഗീത പരിപാടി അരങ്ങേറും.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരി ചുരം: ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; മണിക്കൂറുകളോളം ഗതാഗത തടസ്സം

Next Story

ചരിത്ര നേട്ടവുമായി സർക്കാർ: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കൂടി എൻഎംസിയുടെ അനുമതി

Latest from Main News

ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം

ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന സ്വകാര്യ ആംബുലൻസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച

എലത്തൂര്‍ മണ്ഡലം അദാലത്ത്; സെപ്റ്റംബര്‍ 20 വരെ പരാതികള്‍ നല്‍കാം

എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് നടത്തുന്ന പരാതി

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു ) കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം 2025 ‘ഒന്നിച്ചൊരോണം’ സംഘടിപ്പിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര ക്രമക്കേട്; ജിഎസ്ടി നൽകിയതിൽ വിവാദം

തൊഴിലുറപ്പ് പദ്ധതിയിൽ സാമഗ്രികൾ വിതരണം ചെയ്തവർക്ക് അനർഹമായി ജിഎസ്ടി ഇനത്തിൽ പണം നൽകിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തി. ജില്ലാ ഓംബുഡ്സ്മാന്റെ