അകലാപുഴയിലെകൂടു മത്സ്യകൃഷിയിൽ വൻ നേട്ടം.മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും ഫിഷറീസ് വകുപ്പിൻ്റെയും സഹകരണത്തോടെ മുചുകുന്നിലെ അകലാപുഴയുടെ തീരത്ത് നടത്തുന്ന കൂട് കൃഷി യിൽ മികച്ച വിളവാണ് ഈ വർഷം ലഭിച്ചത്. കേളോത്ത് മീത്തൽ സത്യൻ,കുമുള്ള കണ്ടി കുഞ്ഞിരാമൻ ,സുഷലാൽ എന്നിവർ അകലാപ്പുഴ ഫിഷ് ഫാമിലാണ് മത്സ്യകൃഷി നടത്തിവരുന്നത് .2024 ഒക്ടോബറിൽ ആണ് കാളാഞ്ചി , കരിമീൻ തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഓണ വിപണി കണക്കാക്കിയാണ് മത്സ്യവിളവെടുപ്പ് നടത്തിയത് . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ .ശ്രീകുമാർ മത്സ്യ വിളവെട്പ്പ് ഉദ്ഘാടനം ചെയ്തു .ഫിഷറീസ് പ്രൊജക്റ്റ് ഓഫീസർ ആതിര തുടങ്ങിയ ജീവനക്കാരും സന്നിഹിതരായി. മത്സ്യമേഖലയിലെ നൂതന പദ്ധതികൾ നടപ്പിക്കിയതിന് മൂടാടി ഗ്രാമപഞ്ചായത്തിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
