ഗ്രാമീണ ഭരണത്തിന് ഡിജിറ്റൽ കരുത്ത്: ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

കൊടുങ്ങല്ലൂർ : ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രൂപ്പ് വില്ലേജ് ഓഫീസിനായി 30 സെന്റ് സ്ഥലം അനുവദിച്ച പൊന്നാംപടിക്കൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഹാജറയ്ക്കും മക്കൾക്കും സംസ്ഥാന സർക്കാരിന്റെ പേരിൽ നന്ദി മന്ത്രി അറിയിച്ചു. 30 സെന്റിൽ സ്മാർട്ട് വില്ലേജ് ഓഫീസ് മാത്രമല്ല, കയ്പമംഗലം നിയോജകമണ്ഡലത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ ഭരണാനുമതി സെപ്റ്റംബറിൽ തന്നെ നൽകി നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

                റവന്യൂ വകുപ്പ് സ്മാർട്ട് ആക്കുന്നതിനായി എല്ലാവർക്കും ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാർഡ് പോലുള്ള ഡിജിറ്റൽ റവന്യൂ കാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഇതോടെ റവന്യൂ സംബന്ധമായ സേവനങ്ങൾക്കായി ഓഫീസുകളിൽ നേരിട്ട് എത്തേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

             ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എസ്. പ്രിൻസ്, സി.കെ. ഗിരിജ, എം.എസ്. മോഹനൻ, കെ.പി. രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃക: മന്ത്രി ഡോ ആർ ബിന്ദു

Next Story

ഓണാഘോഷം പൊലിപ്പിക്കാൻ മത്സ്യകൃഷി വിളവെടുപ്പും

Latest from Uncategorized

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 01 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ്

മീൻ കച്ചവടം തടഞ്ഞത് ചോദ്യം ചെയ്‌ത ഗൃഹനാഥനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു

കോഴിക്കോട് : മീൻ കച്ചവടം തടഞ്ഞത് ചോദ്യം ചെയ്‌ത ഗൃഹനാഥനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും

സൗജന്യ കോഴ്‌സിലേക്ക് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് തലശ്ശേരി എന്‍.ടി.ടി.എഫുമായി സഹകരിച്ച് നടപ്പാക്കുന്ന പത്ത് മാസത്തെ സൗജന്യ

കടയിൽ നിന്നുകളഞ്ഞു കിട്ടിയ സ്വർണ്ണചെയിൻ ഉടമസ്ഥന് നൽകി വ്യാപാരി മാതൃകയായി

കൊയിലാണ്ടി: കടയിൽ നിന്നുകളഞ്ഞു കിട്ടിയ സ്വർണ്ണചെയിൻ ഉടമസ്ഥന് നൽകി വ്യാപാരി മാതൃകയായി.  കോമത്ത് കരയിലെ വല്ലത്ത് മീത്തൽ കൃഷ്ണനാണ് തന്റെ ടയർ

വികസനം വരാൻ കീഴരിയൂരിൽ ഭരണം മാറണം: അഡ്വ. കെ പ്രവീൺ കുമാർ

കീഴരിയൂർ- മൂന്ന് പതിറ്റാണ്ടുകാലമായി കീഴരിയൂരിന്റെ വികസന മുരടിപ്പിന് കാരണം ഇടതു ഭരണമാണെന്നും അതിന് മാറ്റം വരാൻ ഭരണമാറ്റം അനിവാര്യമാണെന്നും ജില്ലാ കോൺഗ്രസ്