തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂരിലെ സ്വദേശിയാണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആവശ്യമായ പരിശോധനകള്‍ പോലും നടത്തി നല്‍കിയില്ലെന്നതാണ് ബന്ധുക്കളുടെ ആരോപണം. പിന്നീട് നില വഷളായപ്പോഴാണ് അടിയന്തര വിഭാഗത്തിലേക്ക് മാറ്റിയത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചു.