അരിക്കുളം മാവട്ട്: സി എം സി സ്മാരക ലൈബ്രറി പ്രദേശത്തുള്ളവർക്ക് ഓൺലൈൻ സേവനങ്ങളും ഡിജിറ്റൽ ലൈബ്രറി നടത്തിപ്പിനുമായി ജനസേവന കേന്ദ്രം ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറും പ്രിൻ്ററുമുപയോഗിച്ചാണ് ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി എം രജില ഉദ്ഘാടനം ചെയ്തു. കേരളോത്സവം സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ ലൈബ്രറി ടീമംഗങ്ങളെയും സ്വാതന്ത്ര്യ ദിന ഓൺലൈൻ ക്വിസ് വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. കെ.കെ. നാരായണൻ, പി. കുമാരൻ മാസ്റ്റർ, അശ്വതി രാജ്, വിഷ്ണു.പി.ബി എന്നിവർ സംസാരിച്ചു. എം.മനോജ് ആധ്യക്ഷ്യം വഹിച്ചു. ഇ.ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു.
