ഓണക്കാലത്ത് സപ്ലൈകോയ്ക്ക് റിക്കാർഡ് വില്‍പ്പന

ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പ്പന 300 കോടി കടന്നു. ഇന്നലെ മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇന്നലെ നടന്നത്. ഈ വര്‍ഷം 300 കോടിയുടെ വില്‍പ്പനയാണ് സപ്ലൈകോ പ്രതീക്ഷിച്ചത്. 49 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയില്‍ എത്തിയതായാണ് കണക്ക്.

സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കാന്‍ കഴിഞ്ഞതായി മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ ഉത്സവകാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കള്‍ക്കും സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാകും. എന്നാല്‍ ഇതില്‍ മുന്‍കൂട്ടി സപ്ലൈകോയ്ക്കും പൊതുവിതരണ വകുപ്പിനും വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞുവെന്ന് ജി ആര്‍ അനില്‍ പറഞ്ഞു.

ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തിരുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരി/പുഴുക്കലരി 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കുന്നു. 92.8 ലക്ഷം കിലോ ഗ്രാം അരി ഈ മാസം വിൽപന നടത്തി. മറ്റ് പ്രമുഖ റീറ്റെയ്ൽ വ്യാപാര ശൃംഖലകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്എംസിജി ഉത്പന്നങ്ങളുടെ ഒരു വൻനിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും ഓണത്തിന് പ്രത്യേകമായി നൽകുന്നുണ്ട്. സപ്ലൈകോ പുറത്തിറക്കിയ ഓണം ഗിഫ്റ്റ് പദ്ധതിക്കും വലിയ പ്രതികരണമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഓണക്കാല അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ വിനിയോഗിക്കാം

Next Story

വി എസ് അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്

Latest from Main News

ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയി, കടത്തിയത് ചെമ്പെന്ന് രേഖപ്പെടുത്തി: മുരാരി ബാബു

ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു

1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉപേക്ഷിച്ചത് ആരാണ് ? രവീന്ദ്രനാഥ ടാഗോർ 2. പഴശ്ശിരാജ വീരമൃത്യുവരിച്ച

കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന

മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും 14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.

അങ്കലേശ്വറിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശി സ്ത്രീകൾ അറസ്റ്റിൽ

രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അങ്കലേശ്വറിലെ സാരംഗ്പൂർ പ്രദേശത്തെ ലക്ഷ്മൺ നഗറിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ ലോക്കൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും: ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM