ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും

ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാടദിനമായ സെപ്റ്റംബർ 4 ന് രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നടതുറക്കും.

ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിൽ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട ദിനത്തില്‍ മേൽശാന്തിയുടെ വകയായും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വകയുമായാണ് ഓണസദ്യ നടത്തുക.

07.09.2025 ഞായറാഴ്‌ച രാത്രി 9.50 മുതൽ ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിനാൽ ഇത്തവണ ഓണത്തോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ശബരിമല നട 07.09.2025 ഞായറാഴ്‌ച രാത്രി 8.50 നു ഹരിവരാസനം പാടി രാത്രി 9 നു അടക്കും.

Leave a Reply

Your email address will not be published.