പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് സെപ്തംബർ 5,6,7 തിയ്യതികളിൽ

പൂക്കാട് കലാലയത്തിൻ്റെ അൻപത്തിയൊന്നാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങ് ആഘോഷപരിപാടികൾ സെപ്തംബർ 5, 6, 7 തിയ്യതികളിൽ എം.ടി. വാസുദേവൻ നായർ സ്മാരക നഗരിയിൽ ഒരുക്കുന്ന പി.ജയചന്ദ്രൻ വേദിയിൽ നടക്കും. ആദ്യദിവസം കൊടിയേറ്റം, സ്വാതന്ത്ര്യ സമരസ്മരണ , സമ്മാനപ്പൂവരങ്ങ് വിജയികളെ പ്രഖ്യാപിക്കൽ എന്നിവ നടക്കും.

തുടർന്ന് രണ്ടു ദിവസങ്ങളിലായി ആയിരത്തോളം പഠിതാക്കൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, സംഘനൃത്തം, വെസ്റ്റേൺ ഡാൻസ്, ശാസ്ത്രീയ സംഗീതം, സംഘഗാനം, പി. ജയചന്ദ്രൻ പാടിയ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനമേള, തബല തരംഗ്, വയലിൻ, ഗിറ്റാർ, കീബോർഡ് എന്നീ പരിപാടികൾ അരങ്ങിലെത്തും. ചിത്രവിഭാഗം ഒരുക്കിയ ചിത്രപ്രദർശനം ആർട്ടിസ്റ്റ് ബാലൻ താനൂർ ഉദ്ഘാടനം ചെയ്യും. ജയകുമാർ ചാത്തമംഗലം നാടകരൂപാന്തരം നടത്തി എം.കെ. സുരേഷ് ബാബു സംവിധാനം ചെയ്ത ‘ഖസാക്കിൻ്റെ ഇതിഹാസം’, ശശിധരൻ ചെറൂർ രചനയും സംവിധാനവും നിർവ്വഹിച്ച ‘ബയേൻ’, എം.ടിയുടെ സ്മരണയ്ക്കായി രവി എടത്തിൽ രചനയും ഡോ. എൻ. വി. സദാനനൻ സംവിധാനവും നിർവഹിച്ച ‘മഹായാനം’ എന്നീ മൂന്ന് നാടകങ്ങൾ അരങ്ങിലെത്തും. സപ്തംബർ 6 ന് വൈകീട്ട് 4 മണിയ്ക്ക് പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കേരള ടൂറിസം ഇൻഫ്രാസ്ട്രെക്ചർ ലി. ചെയർമാൻ എസ്.കെ. സജീഷ് മുഖ്യഭാഷണം നടത്തും. സമ്മാനപ്പൂവ രങ്ങ് നറുക്കെടുപ്പ് വിജയികൾക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ സമ്മാന വിതരണം ചെയ്യും. അഭിനയശിരോമണി രാജരത്നം പിള്ള സ്മാരക എൻ്റോവ്മെൻ്റ് ലഭിച്ച പൂജ. എസ്. എസിന് ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് ഉപഹാരം നൽകും. വാർഡ് മെമ്പർ സുധ തടവങ്കയ്യിൽ, പി.ടി.എ. പ്രസിഡണ്ട് റിനു രമേശ് എന്നിവർ ആശംസകൾ നേരും. കലാലയം പ്രസിഡണ്ട് അഡ്വ. ശ്രീനിവാസൻ, ജനറൽ സെക്രട്ടറി ശിവദാസ് കാരോളി, പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി, എം ജയകൃഷ്ണൻ, രാധാകൃഷ്ണൻ. കെ. ബാലു പൂക്കാട്, യു.കെ. രാഘവൻ, കെ. ശ്രീനിവാസൻ, എന്നിവർ സംബന്ധിക്കും.
ശിവദാസ് കാരോളി, അഡ്വ: കെ ടി ശ്രീനിവാസൻ, എം ജയകൃഷ്ണൻ, കെ രാധാകൃഷ്ണൻ, ഉണ്ണി കുന്നോൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

വി എസ് അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്

Next Story

വടക്കൻ ജില്ലകളിൽ നാളെ മുതൽ ശക്തമായ മഴ മുന്നറിയിപ്പ്

Latest from Local News

അരിക്കുളത്ത് സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു

അരിക്കുളം അഗ്രികൾച്ചർ & അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ്സൊസൈറ്റിയും പയ്യോളിസൈക്കിൾസും ചേർന്ന് സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടന കർമ്മം അരിക്കുളം

ഊരള്ളൂരിൽ സൈക്കിൾ വിപണന മേള സംഘടിപ്പിച്ചു

ഊരള്ളൂർ :അരിക്കുളം അഗ്രികൾച്ചർ ആൻ്റ് അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ്സൊസൈറ്റിയും പയ്യോളിസൈക്കിൾസും ചേർന്ന്സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് വികസന സ്‌റ്റാൻ

കെ.എസ്.എസ്.പി.യു മൂടാടി യൂണിറ്റ് കളത്തിൽ കണ്ടി കുങ്കർ മാസ്റ്ററെ അനുസ്മരിച്ചു

സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, മികച്ച അദ്ധ്യാപകൻ ഗ്രന്ഥശാല പ്രവർത്തകൻ മികവുറ്റ സംഘാടകൻ, ഹോമിയോ ചികിത്സകൻ ദീർഘകാലം മുചുകുന്ന് യു.പി സ്കൂൾ പ്രധാന

വിയ്യൂർ വീക്ഷണം കലാവേദിയുടെ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി സാഹിത്യകാരനും അധ്യാപകനുമായ കീഴരിയൂർ ഷാജി നൽകിയ പുസ്തകങ്ങൾ ഏറ്റുവാങ്ങി

വിയ്യൂർ വീക്ഷണം കലാവേദിയുടെ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി സാഹിത്യകാരനും അധ്യാപകനുമായ കീഴരിയൂർ ഷാജി നൽകിയ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പരിപാടി പ്രസിദ്ധ സംഗീതജ്ഞൻ

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ചിൻ്റെ ആഭിമുഖ്യത്തിൽ കീഴരിയൂർ പ്രൈമറി ഹെൽത്ത് സെൻ്റർ പാലിയേറ്റീവ് കെയറിന് കീഴിലുള്ള കിടപ്പ് രോഗികൾക്ക് ഓണക്കിറ്റ് നൽകി

കീഴരിയൂർ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ചിൻ്റെ ആഭിമുഖ്യത്തിൽ കീഴരിയൂർ പ്രൈമറി ഹെൽത്ത് സെൻ്റർ പാലിയേറ്റീവ് കെയറിന് കീഴിലുള്ള കിടപ്പ് രോഗികൾക്ക്