ഓണം മാനവികതയുടെ ആഘോഷം: അഡ്വ. കെ പ്രവീൺ കുമാർ

അരിക്കുളം: ജാതിമത ഭേദമന്യേ ഓണം മാനവികതയുടെ ആഘോഷവും സന്ദേശവുമാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഓണവിരുന്ന് ഊരള്ളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, ഇ. അശോകൻ, പി. കെ രാഗേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ .പി രാമചന്ദ്രൻ , സുമേഷ് സുധർമൻ, ഹാഷിം കാവിൽ, ദീപേഷ് ആയാടത്തിൽ, സി. രാമദാസ്, നാസർ ചാലിൽ, എന്നിവർ സംസാരിച്ചു. വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറി. രാമചന്ദ്രൻ നീലാംബരി, ടി. ടി ശങ്കരൻ ,സനൽ അരിക്കുളം, യൂസഫ് കുറ്റിക്കണ്ടി, അബ്ദുൾ റഹ്മാൻ, അംജിത്ത് ഊരള്ളൂർ, അനിൽകുമാർ അരിക്കുളം, ഇ .കെ പ്രകാശൻ, ഇ. കെ ശശി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.