സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനിലെത്തി ഗവര്‍ണറെ ഔദ്യോഗികമായി ക്ഷണിച്ച് സര്‍ക്കാരിന്റെ ഓണക്കോടി കൈമാറി. പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കി. മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ഓണം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഭാരതാംബ ചിത്ര വിവാദത്തെ തുടര്‍ന്ന് രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നതിന് ശേഷമുള്ള മന്ത്രി വി. ശിവന്‍കുട്ടിയുടെ ഗവര്‍ണറുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.ഓണാഘോഷത്തിന് നാളെ വൈകുന്നേരം ആറിന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക തുടക്കം കുറിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍ എന്നിവര്‍ പങ്കെടുക്കും. സിനിമാതാരങ്ങളായ ജയം രവി, ബേസില്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിളളി സംസ്കൃതി ഭവന്‍, മ്യൂസിയം വളപ്പ്, ശംഖുമുഖം, കഴക്കൂട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം എന്നിവയാണ് പ്രധാന വേദികള്‍. സംഗീതപരിപാടികള്‍, ലൈവ് ഷോകള്‍, ഡ്രോണ്‍ ലൈറ്റ് ഷോ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.ഓണാഘോഷത്തിന് സമാപനം ഒമ്പതിന് വൈകുന്നേരം നടക്കുന്ന ഘോഷയാത്രയോടെയാകും. 33 വേദികളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.