കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം കൊയിലാണ്ടിയിൽ

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം നവംബർ മാസം കൊയിലാണ്ടിയിൽ നടത്താനുള്ള ആലോചന സജീവം .ഏതാനും വർഷം മുമ്പാണ് ജില്ലാ സ്കൂൾ കലോത്സവം കൊയിലാണ്ടിയിൽ നടത്തിയത്.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കലോത്സവം നേരത്തെ നടത്താൻ നീക്കം നടക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ അവസാനവാരം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറിൽ തിരഞ്ഞെടുപ്പ് നടത്തി ഡിസംബറിൽ പുതിയ ഭരണസമിതി അധികാരം ഏൽക്കണം. അതിനുമുമ്പ് കലോത്സവം നടത്താനാണ് സർക്കാർ നീക്കം. റവന്യൂ ജില്ലാ കലോത്സവത്തിന് മുൻപ് സ്കൂൾ കലോത്സവങ്ങളും തുടർന്ന് ഉപജില്ലാ കലോത്സവങ്ങളും പൂർത്തിയാക്കണം.കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ആയിരിക്കും പ്രധാനവേദി. കൊയിലാണ്ടി നഗരത്തിലെ സമീപ വിദ്യാലയങ്ങളും കലോത്സവത്തിന്റെ വേദികൾ ആവും.കലോത്സവങ്ങളുടെ ഭാഗമായി ചെണ്ടമേളം, ദഫ് മുട്ട് പോലുള്ള പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികളുടെ പരിശീലനം വിവിധ സ്കൂളുകളിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.