പൂക്കളുടെ വർണ്ണ വിസ്മയം തീർത്ത് ബേപ്പൂർ ബീച്ചിൽ പുഷ്പമേള

  കോഴിക്കോട് : കൺനിറയെ പൂക്കാഴ്ചകളുമായി ജനപ്രിയമാവുകയാണ് ബേപ്പൂരിലെ പുഷ്പമേള. സെപ്റ്റംബര്‍ ഏഴ് വരെ നടക്കുന്ന ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ ഭാഗമായാണ് വർണപ്പൊലിമയുമായി 20,000 ചതുരശ്രയടി പവിലിയനിൽ ബേപ്പൂർ മറീന ബീച്ചിൽ പുഷ്പോദ്യാനം ഒരുക്കിയത്. വിവിധ നിറത്തിലുള്ള ജമന്തി, ചെണ്ടുമല്ലി, ഡാലിയ, റോസ്, വാടാമല്ലി, കോസ്മോസ്, ഡെലീഷ്യ, സാൽവിയ, മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ഫ്ലോക്സ്, ഡയാന്തസ് തുടങ്ങി ഒട്ടേറെ പൂക്കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. സെൽഫിയെടുക്കാനായി സെൽഫികോർണറും ഒരുക്കിയിട്ടുണ്ട്.

          പൂക്കൾകൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളും മറ്റും മേളയിലെ മുഖ്യ ആകർഷണമാണ്. ഉദ്യാനങ്ങളിലേക്ക് ആവശ്യമായ ചെടികളും വളവും മറ്റു വസ്തുക്കളും വാങ്ങാനുള്ള അവസരവും ഷോയുടെ ഭാഗമായുണ്ട്. രാവിലെ 11 മുതൽ രാത്രി എട്ട് മണി വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. ഫ്ളവർഷോ ഏഴിന് സമാപിക്കും. തേക്കടി മണ്ണാറത്തറയിൽ ഗാർഡൻസാണു ബീച്ചിൽ ഉദ്യാനം ഒരുക്കിയത്.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Next Story

കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം കൊയിലാണ്ടിയിൽ

Latest from Local News

തിക്കോടി ഫിഷ്‌ലാന്റിംഗ് സെൻ്റര്‍, 5.27 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതി കാക്കുന്നു

തിക്കോടി ഫിഷ് ലാന്റിംഗ് സെന്ററിന്റെ പുനരുദ്ധാരണത്തിനായി 527 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി കാക്കുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദ്

മണമൽ അണ്ടർപാസ് അനുവദിക്കണമെന്ന് എം.പി

മണമൽ അണ്ടർപാസ് അനുവദിക്കണമെന്ന് എം.പി. നഗരസഭാ കൗൺസിലർമാരുടെയും പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെയും ആവശ്യത്തെ തുടർന്ന് ഷാഫി പറമ്പിൽ എം.പിയും ദേശീയപാതാ ഉദ്യോഗസ്ഥരും

സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം നേരിട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി ദീപക്കിൻ്റെ വീട് രാഹുൽ ഈശ്വർ സന്ദർശിച്ചു

സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം നേരിട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി ദീപക്കിൻ്റെ വീട് രാഹുൽ ഈശ്വർ സന്ദർശിച്ചു. ദീപക്കിൻ്റെ വിയോഗത്തിൽ

ത്രിദിന ഉറുദു ദേശീയ സെമിനാർ ആരംഭിച്ചു

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ഉറുദുവിഭാഗം ‘ഉറുദു ഭാഷയുടെയും സാഹിത്യത്തിന്റെയും പുതിയ പ്രവണതകൾ’എന്ന വിഷയത്തിൽ ത്രിദിന ദേശീയ