പേരാമ്പ്ര: കോട്ടൂർ തിരുവോട് കിണറിൽവീണ യുവതിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കോട്ടൂർ കൊയിലോത്തരിക്കൽ ജിൻസി (38) കിണറിൽ വീണതറിഞ്ഞ് ബന്ധുക്കളായ രണ്ട് ചെറുപ്പക്കാർ ഉടനെ പത്തടിടിയോളം വെള്ളമുള്ള കിണറിലിറങ്ങി പിടിച്ചുനിർത്തുകയായിരുന്നു. വിവരം അറിയിച്ചതിനെതുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി. കെ. ഭരതന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .ടീ റഫീക്കിന്റെയും നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി റെസ്ക്യൂ നെറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ രണ്ടു യുവാക്കളെയും ഫയർഫോഴ്സ് കരക്കെത്തിച്ചു. ജിൻസിയെ കോഴിക്കോട് മൽമെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു, പരിക്ക് ഗുരുതരമല്ലെന്ന് അറിയാൻ കഴിഞ്ഞു. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, കെ അജേഷ്, ടി വി ബീഷ് , പി എം വിജേഷ്, എസ് അശ്വിൻ, എം കെ മകേഷ്, ഹോം ഗാർഡ് മാരായ എ എം രാജീവൻ, കെ രാജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 28-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
കെ എസ് എസ് പി എ ചെങ്ങോട്ട് കാവ് മണ്ഡലം വാർഷിക സമ്മേളനം ശ്രീ രാമാനന്ദ സ്കൂൾ ഹാളിൽ നടന്നു. മണ്ഡലം
യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടുകാലത്തെ എൽ.ഡി.എഫിന്റെ കുത്തഴിഞ്ഞ ദു:ർഭരണത്തിനെതിരെ “കുറ്റവിചാരണ യാത്ര” നടത്തി. നന്തിയിൽ നടന്ന സമാപന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM
കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്‌കാരിക കേന്ദ്രവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ







