വി എസ് അച്യുതാനന്ദന്റെ ചിത്രം വരച്ച് പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചിത്രത്തിൽ പൂക്കളം തീര്‍ത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്. വി എസ് അച്യുതാനന്ദനോടുള്ള ആദരവായാണ് ചിത്രം പൂക്കളമായി ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസ് പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലും ഓണത്തിന് മന്ത്രിയുടെ ഓഫീസ് വേറിട്ട പൂക്കളങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയിരുന്നു. 2023ലെ ഓണത്തിന് അന്തരിച്ച സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയതും ശ്രദ്ധ നേടിയിരുന്നു. ഈ ഓണത്തിന് വി എസിനുള്ള ആദരാഞ്ജലിയാണ് പൂക്കളമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റ്
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരമർപ്പിച്ച് ഇത്തവണത്തെ ഓണത്തിന് എന്റെ ഓഫീസിൽ ഒരുക്കിയ പൂക്കളം. സഖാവ് വി.എസ്. അച്യുതാനന്ദൻ എന്ന അതുല്യനായ നേതാവിന്റെ ചിത്രം പൂക്കളമായി ഒരുക്കിയാണ് ഞങ്ങൾ അദ്ദേഹത്തിന് സ്നേഹാദരങ്ങൾ അർപ്പിച്ചത്. വി.എസ്. നമ്മെ വിട്ടുപിരിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണമാണിത്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. 2023- ൽ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയിരുന്നു. ഈ പൂക്കളം ഒരുക്കാൻ മുൻകൈയെടുത്ത എന്റെ ഓഫീസ് ജീവനക്കാർക്ക് പ്രത്യേക നന്ദി.

Leave a Reply

Your email address will not be published.

Previous Story

ഓണക്കാലത്ത് സപ്ലൈകോയ്ക്ക് റിക്കാർഡ് വില്‍പ്പന

Next Story

പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് സെപ്തംബർ 5,6,7 തിയ്യതികളിൽ

Latest from Main News

താമരശ്ശേരി–കൊയിലാണ്ടി റൂട്ടിലോടുന്ന തിരക്കേറിയ ബസുകളിൽ മോഷണം വർധിക്കുന്നു; ജാഗ്രത നിർദേശവുമായി പോലീസ്

ബാലുശ്ശേരി: സ്വർണവില ഉയർന്നതോടൊപ്പം ബസുകളിൽ ആഭരണക്കവർച്ച നടത്തുന്ന സംഘങ്ങൾ സജീവരായി. തിരക്കേറിയ സർവീസുകളിൽ കയറിക്കൂടുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന് ഒളിച്ചോടുകയാണ്.

പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

പി.എസ്.സി കോഴിക്കോട് ഡിസംബര്‍ ആറിന് നടത്താന്‍ നിശ്ചയിച്ച വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍: 215/2025) തസ്തികയിലേക്കുള്ള

ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സിഡിഎഇയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സിഡിഎഇ (CDAE – Confederacy Of Differently Abled Employees) ഭിന്നശേഷി ദിനത്തിൽ, തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ

ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം

ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം. ദേവസ്വം ബോർഡ് രൂപവത്കരിച്ച ശ്രീധർമ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇതിന്റെ ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്.