കോഴിക്കോട് ∙ സുഹൃത്തിന്റെ വാടകവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റുചെയ്തു.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.മൂന്ന് ദിവസം മുമ്പാണ് അത്തോളി സ്വദേശിനി ആയിഷ റഷ (വിദ്യാർത്ഥിനി)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ബഷീറുദ്ദീൻ ട്രെയിനറായി ജോലി ചെയ്തിരുന്ന ജിമ്മിൽ ഓണാഘോഷം നടന്നിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ആയിഷ സമ്മതിച്ചിരുന്നില്ലെങ്കിലും, ഇയാൾ ആഘോഷത്തിൽ പങ്കെടുത്തതായി പൊലീസ് പറയുന്നു.സംഭവത്തിനു പിന്നാലെ “എന്റെ മരണത്തിന് കാരണം നീ ആയിരിക്കും” എന്ന സന്ദേശം ആയിഷ വാട്സ്ആപ്പിലൂടെ അയച്ചതായി പൊലീസ് കണ്ടെത്തി.
യുവതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ മൊഴികളും പൊലീസിന് ലഭിച്ചു. ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ആരോപിക്കുകയും, ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മർദ്ദിച്ചതായും സുഹൃത്തുക്കൾ മൊഴി നൽകുകയും ചെയ്തു.രണ്ട് വർഷത്തോളമായി ഇരുവരും അടുത്ത ബന്ധത്തിലായിരുന്നു. മംഗളൂരുവിൽ പഠിച്ചിരുന്ന ആയിഷ, മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺസുഹൃത്തിന്റെ വാടകവീട്ടിലെത്തിയത്.