കോഴിക്കോട് : വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതി മനസ്സിലാക്കി വിളകള്‍ കൃഷി ചെയ്യുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖല വികസിക്കൂവെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ലോക നാളികേര ദിനത്തിന്റെ ഭാഗമായി കോഴിക്കോട് പാളയം ചിന്താവളപ്പ് ശിക്ഷക് സദനില്‍ നടന്ന ‘കുറ്റ്യാടി കേര സമൃദ്ധി മിഷന്റെ’യും സെമിനാറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഭൂവിനിയോഗവും ശാസ്ത്രീയ ജലസേചനവും കൂടിച്ചേരുമ്പോള്‍ മാത്രമേ മികച്ച നിലയിലുള്ള വിളവ് ലഭിക്കൂ. കാര്‍ഷിക സമൃദ്ധിയുടെയും വിളസമൃദ്ധിയുടെയും ഒരു കാലഘട്ടം ഉണ്ടാക്കിയെടുക്കുന്നതിനായാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ മുന്നോട്ടുവെക്കുന്നത്. കേരളം എന്ന സങ്കല്‍പം നിലനില്‍ക്കണമെങ്കില്‍ നാളികേരവുമായി ബന്ധപ്പെട്ട വികാസ പ്രക്രിയയില്‍ സംഭാവന നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Latest from Local News
പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്
ചേമഞ്ചേരി : കുന്നത്ത് മീത്തൽ മാതുക്കുട്ടി അമ്മ (84)അന്തരിച്ചു. ഭർത്താവ്: പരേതനായ തിയ്യക്കണ്ടി ഗോപാലൻ നായർ. മക്കൾ: ശ്രീമതി, സതി, ലീല,
ചേമഞ്ചേരി : തിരുവങ്ങൂർ ഹൈസ്കൂളിലെ 1981 എസ്.എസ്.എൽ.സി ബാച്ച് തിരുവരങ്ങ് 81 കൂട്ടായ്മ സഹപാഠികളായ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ഒരു ലക്ഷത്തി
കോഴിക്കോട്: നവാഗത പരിസ്ഥിതി പ്രവർത്തകർക്കും സംഘടനകൾക്കുമായി പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്കാരം’ ‘ട്രീബ്യൂട്ട് ബൈ