കൊയിലാണ്ടി: വോട്ടർ പട്ടികയിലെ ക്രമക്കേട് ജനസമക്ഷം ഉന്നയിച്ചുകൊണ്ട് ബീഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി സൗത്ത് – നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
അരുൺ മണമൽ സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷതയും വഹിച്ചു. കെപിസിസി അംഗം രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജന: സെക്രട്ടറി രാജേഷ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. കെ പി വിനോദ് കുമാർ, ചെറുവക്കാട്ട് രാമൻ, ദാസൻ മരക്കുളത്തിൽ, സുനിൽ വിയ്യൂർ, മനോജ് കാളക്കണ്ടം, വി കെ സുധാകരൻ, മണി പാവുവയൽ തുടങ്ങിയവർ നേതൃത്വം നൽകി.