കൊയിലാണ്ടി: വോട്ടർ പട്ടികയിലെ ക്രമക്കേട് ജനസമക്ഷം ഉന്നയിച്ചുകൊണ്ട് ബീഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി സൗത്ത് – നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. അരുൺ മണമൽ സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷതയും വഹിച്ചു. കെപിസിസി അംഗം രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിസിസി ജന: സെക്രട്ടറി രാജേഷ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. കെ പി വിനോദ് കുമാർ, ചെറുവക്കാട്ട് രാമൻ, ദാസൻ മരക്കുളത്തിൽ, സുനിൽ വിയ്യൂർ, മനോജ് കാളക്കണ്ടം, വി കെ സുധാകരൻ, മണി പാവുവയൽ തുടങ്ങിയവർ നേതൃത്വം നൽകി
Latest from Local News
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില് പോളിംഗ് ജില്ലയില് നിലവില് 438589 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 11-12-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM







