ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ വിയ്യൂർ ഉജ്ജ്വല റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷപരിപാടി ഞായറാഴ്ച വിയ്യൂരിൽ നടന്നു. അസോസിയേഷൻ സെക്രട്ടറി ബാബു. ടി.പി. സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അനിൽകുമാർ. എ.വി. ആധ്യക്ഷം വഹിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീജ. എ.കെ. അനുശോചന പ്രമേയം അവതരിപ്പിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
വൈസ് പ്രസിഡന്റ് രാജൻ. പി.വി.കെ. നന്ദി പറഞ്ഞു.
ജസ്‌ലിന അമേത്ത് നയിച്ച മോട്ടിവേഷണൽ ക്ലാസ്സും, കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും വിവിധതരം കളികളും ഉണ്ടായിരുന്നു. തുടർന്നു നടന്ന കരോക്കേ ഗാനമേളയ്ക്ക് രാജേഷ്. ടി.പി, രജീഷ്. കെ.എം എന്നിവർ നേതൃത്വം നൽകി.