ചേമഞ്ചേരി : ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവിൽ പൂർണമായും പുതുക്കി നിർമ്മിക്കുന്നതിൻ്റെ ഭാഗമായുള്ള ധന സമാഹരണ യജ്ഞം തിരുവോണനാളിൽ (സെപ്തബർ അഞ്ചിന്) ക്ഷേത്രത്തിൽ തിരുവോണ തിരുമുൽക്കാഴ്ച എന്ന പേരിൽ നടക്കും. പുനർനിർമ്മാണത്തിനായുള്ളഒരുക്കങ്ങൾ പൂർണ്ണമായിട്ടുണ്ട്. സെപ്റ്റംബർ 17ന് പ്രവൃത്തികൾ ആരംഭിക്കും. ശിവരാത്രി മഹോത്സവത്തിന് മുമ്പായി പുതിയ ശ്രീകോവിലിൻ്റെ നിർമ്മാണം പൂർത്തിയാക്കുവാനുള്ള പ്രവർത്തനങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത്.
