2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം. അധാർ ഐഡിയുള്ള വിദ്യാർഥികൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. എന്നാൽ വിദേശരാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകളെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്താം ക്ലാസിൽ ഈ വർഷം മുതൽ 2 ബോർഡ് പരീക്ഷകൾ ഉണ്ട്. ഇതിൽ ആദ്യത്തെ പരീക്ഷയുടെ രജിസ്‌ട്രേഷൻ ആണ് ആരംഭിച്ചത്.
10–ാം ക്ലാസിലെ 2 ബോർഡ് പരീക്ഷകളിൽ ആദ്യത്തേത് എല്ലാ വിദ്യാർത്ഥികളും എഴുതണം. വിദ്യാർഥികൾക്ക് 5 വിഷയങ്ങൾക്ക് 1600 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഓരോ അധിക വിഷയത്തിനും 320 രൂപ കൂടി നൽകണം. ഇന്ത്യയ്ക്കു പുറത്തുള്ളവർക്ക് 5 വിഷയങ്ങൾക്കു 11,000 രൂപ ഫീസ് അടയ്ക്കണം. വിദേശത്ത് ഓരോ അധിക വിഷയത്തിനും 2200 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് https://cbse.gov.in സന്ദർശിക്കുക.