മൂടാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി എസും ചേർന്ന് നടത്തുന്ന ഓണാഘോഷവും വിപണന മേളയും ആരംഭിച്ചു. മൂടാടിയിൽ നിന്നാരംഭിച്ച ഘോഷയാത്ര നന്തിയിൽ സമാപിച്ചു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.പി. അഖില, എം. കെ. മോഹനൻ, ടി.കെ. ഭാസ്കരൻ, മെമ്പർ റഫീഖ്പുത്തലത്ത് സഹകരണ ബാങ്ക് പ്രസിഡൻ്റ് വിജയരാഘവൻ മാസ്റ്റർ, പാർട്ടി നേതാക്കളായ വി.വി.സുരേഷ്, ഒ.രാഘവൻ മാസ്റ്റർ, റസൽ നന്തി എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. കുടുംബശ്രീ സംരഭകരുടെ ഉത്പന്നങ്ങളും മറ്റ് സാധന സാമഗ്രികളുമാണ് വിപണനമേളയിലുള്ളത്. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതവും വി.കെ കമല നന്ദിയും പറഞ്ഞു.
Latest from Local News
മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്
ഉദ്ഘാടന സജ്ജമായി മണിയൂര്‍ ഐടിഐ കെട്ടിടം. 15 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ 6.9 കോടി രൂപ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.







