എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയായ അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ ആൺസുഹൃത്തിൻ്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. മംഗലാപുരത്ത് ബി.ഫാം വിദ്യാർത്ഥിയായ ആയിഷ റഷ മൂന്നു ദിവസം മുമ്പാണ് ആൺസുഹൃത്ത് ബഷീറുദ്ദീൻ്റെ വീട്ടിലെത്തിയതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
