മലബാർ ടൂറിസം മീറ്റ് സംഘടിപ്പിച്ചു

കോഴിക്കോട്:മലബാറിൻ്റെ സമഗ്ര ടൂറിസം വളർച്ച ലക്ഷ്യമാക്കി കേന്ദ്ര ടൂറിസം വകുപ്പുമായി സഹകരിച്ച് സർക്കാർ സമഗ്ര ടൂറിസം വികസനപദ്ധതി നടപ്പിലാക്കണമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.
മലബാർ ടൂറിസം കൗൺസിൻ്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, ഡി ടി പി സി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച മലബാർ ടൂറിസം മീറ്റ് 2025 ഹോട്ടൽ ടിയാറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനപ്രതിനിധികൾ എന്ന നിലക്ക് ഞാനടക്കമുള്ള പാർലിമെൻ്റഗങ്ങളുടെ പൂർണ പിന്തുണ ഇതിനുണ്ടാകും.
മലബാറിലെ പല ക്ഷേത്രങ്ങളിലും ഉത്സവങ്ങൾക്കടക്കം വിദേശികൾ ധാരാളമായി വരുന്ന കാഴ്ചയാണിന്ന്. പക്ഷേ നമുക്കിത് ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നില്ല. ജി.സി.സി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ ടൂറിസത്തിന് മലബാറിന് അനന്തസാധ്യതയാണുള്ളത്. പക്ഷേ ഇത് എത്രത്തോളം നമുക്ക് ഉപയോഗപ്പെടുത്തുവാൻ പറ്റുന്നുണ്ട്. ആറുമാസത്തിനുള്ളിൽ കോഴിക്കോട് എയർപോർട്ടിൻ്റെ റൺവേ വികസനം പൂർത്തിയാകും. അതോടു കൂടി ഈ രംഗത്തെ യാത്രാ സൗകര്യ കുറവ് പരിഹരിക്കപ്പെടും. കശ്മീർ കഴിഞ്ഞാൽ ഇന്ത്യയിൽ ടൂറിസം രംഗത്ത് ഏറെ സാധ്യതയുള്ള സംസ്ഥാനം നമ്മുടെ കേരളമാണ്. ലോകത്തെ പല രാജ്യങ്ങളും ടൂറിസത്തിലൂടെ തങ്ങളുടെ ദരിദ്രാവസ്ഥ മാറ്റിയെടുത്തത് നമ്മൾക്ക് മാർഗദർശനമായി മാറണം. സർക്കാരിനെക്കാൾ കൂടുതൽ ഇക്കാര്യത്തിൽ കൂടുതൽ ചെയ്യുവാൻ സാധിക്കുക, സ്വകാര്യ മേഖലക്കാണ്. ഇതിനായി സ്വകാര്യ സംരംഭകർ മുന്നിട്ടിറങ്ങുകയും സർക്കാർ സംവിധാനങ്ങൾ ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഉണ്ടാകേണ്ടത്. നാഷണൽ ഹൈവേ, കോഴിക്കോട് റെയിൽവെ സ്റ്റേഷൻ എന്നിവയുടെ പണികൾ കൂടി കഴിയുന്നതോടെ ടൂറിസ മേഖലക്ക് ഏറെ ഗുണകരമായി മാറും. റെയിൽവേ സ്റ്റേഷനിൽ നിന്ന് മറ്റിടങ്ങളിലേക്ക് സ്കൈ വാക്ക് സംവിധാനം മുംബൈയിലേ പോലെ ഇവിടെയും ഉണ്ടാക്കുവാനുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മലബാർ ടൂറിസം കൗൺസിൽ പ്രസിഡൻ്റ് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു.
കേരള ട്രാവൽ മാർട്ട് പ്രസിഡൻ്റ് ജോസ് പ്രദീപ് , മലബാർ ചേംബർ പ്രസിഡൻ്റ് നിത്യാനന്ദ് കമ്മത്ത്, മലബാർ
ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ, ഷബീർ നെക്സ്റ്റേയ് ,താഹിർ ടിയാരാ , അഷറഫ് വെള്ളാങ്കൽ വളാഞ്ചേരി, അബു ജുനൈദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. എം.ടി. എം 2025 എക്സലൻസ് അവാർഡുകൾ അബ്ബാസ് പുളിമൂട്ടിൽ, കെ. മോഹൻ, യാസീർ അറഫാത്ത് എന്നിവർ ഏറ്റുവാങ്ങി.തുടർന്ന് നടന്ന പാനൽ ചർച്ചയിൽ നിത്യാനന്ദ കമ്മത്ത്, അബ്ദുൾ കരീം, ഷെയ്ഖ് ഇസ്മായിൽ, രമേശ് നായർ, ആരിഫ് അത്തിക്കോട് , എം.പി. ജോയ്,മൊബീൻ,വിനുത കിരൺ, നിമ്മി, ഉമ്മർക്കോയ, പ്രവീൺ, മോഹൻ കുമാർ, ഇർഷാദ്, അബ്ദുൾ മനാഫ് നുള്ളിപ്പാടി, ഡോ. ശ്രീകുമാർ, രജീഷ്, അജു ഇമ്മാനുവൽ, എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എം.ടി.എം 2027 വിഷൻ രജീഷ് രാഘവൻ അവതരിപ്പിച്ചു. ലൈഫ് ടൈം അച്ചീവ്മെൻ്റ്റ് അവാർഡ് സി.പി. മൂസ
മേയറിൽ നിന്നും ഏറ്റുവാങ്ങി. സുനിൽകുമാർ, ദിലീപ് കുമാർ, കെ.മനോജ്കുമാർ, ദിലീപ് കുമാർ, ജുബൈർ, ഷിജിൻ പറമ്പത്ത്, റഫീഖ്, ടി.പി.എം. ഹാഷീറലി, മലബാർ ടൂറിസം കൗൺസിൽ ട്രഷറർ യാസീർ അറഫാത്ത് എന്നിവർ സംസാരിച്ചു. ടിയാറയിൽ 200 ഓളം സ്റ്റാളുകൾ സജ്ജീകരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1500 ഓളം പ്രതിനിധികൾ പങ്കെടുത്തു. മലബാറിൻ്റെ തനത് കലാ രൂപങ്ങൾ കഥകളി, കോൽക്കളി , പൂക്കളം എന്നിവ ഒരുക്കി. പ്രതിനിധികൾ ഞായർ , തിങ്കൾ ദിവസങ്ങളിൽ മലബാറിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കും.

Leave a Reply

Your email address will not be published.

Previous Story

‘എയ്മ വോയ്സ്’ സംസ്ഥാനതല മത്സരം സംഘടിപ്പിച്ചു

Next Story

വോട്ടര്‍പട്ടിക: പരാതികളും ആക്ഷേപങ്ങളും മൂന്നിനകം അറിയിക്കണം

Latest from Main News

കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ

രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

ഫ്രഷ് കട്ട്; കര്‍ശന ഉപാധികളോടെ പ്ലാന്റിന് പ്രവര്‍ത്തനാനുമതി

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.  ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14

സൂറത്തിലെ വ്യവസായിയായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ വെച്ച് അജ്ഞാതർ ആക്രമിച്ചു

 സതേൺ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌ജിസിസിഐ) മുൻ പ്രസിഡന്റും ടെക്‌സ്റ്റൈൽ വ്യവസായിയുമായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ

ഗുരുവായൂരിൽ വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്

ഗുരുവായൂര്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ