കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ 2025- 26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയായ അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” സംഘടിപ്പിച്ചു. നഗരസഭയിലെ 71 അങ്കണവാടിയിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ മാനസിക ഉല്ലാസവും കലാപരമായ കഴിവുകളും പ്രകടിപ്പിച്ച് പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. ഇ.എം. എസ് ടൗൺഹാളിൽ സംഘടിപ്പിച്ച കലോത്സവം നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ.സത്യൻ അദ്ധ്യക്ഷനായി. ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ.ഷിജു മാസ്റ്റർ സ്വാഗതം പറഞ്ഞു . ഐസിഡിഎസ് സൂപ്പർവൈസർ അനുഷ കെ കെ പദ്ധതി വിശദീകരിച്ചു. അങ്കണവാടി വർക്കർമാരുടെ പ്രൊജക്റ്റ് ലീഡർ ശ്രീമതി ഷീബ K T ആശംസ അറിയിച്ചു. ഐ. സി. ഡി. എസ് സൂപ്പർവൈസർ ശ്രീമതി റുഫീല പി കെ നന്ദി പറഞ്ഞു
Latest from Local News
കോഴിക്കോട് :ബെവ്കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ അലവൻസ് വർദ്ധിപ്പിച്ച് നൽകാത്തതിലും നിലവിൽ
അരിക്കുളം: കെ.ജി.ഒ.യു. താലൂക്ക് ഭാരവാഹിയും ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിൽ സീനിയർ സുപ്രണ്ടുമായ ( എറണാകുളം) അരിക്കുളം കൊല്ലിയേരി സതീശൻ (
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
മൂടാടി: മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 17,24 തീയ്യതികളിലായി ജി എൽ പി എസ് പുറക്കൽ പാറക്കാട് സ്കൂളിൽ വച്ച്
തുലാപ്പത്ത് പിറക്കാൻ ഒരു നാൾ ബാക്കി നിൽക്കെ കാവുകളിലും ക്ഷേത്രമുറ്റങ്ങളിലും ഇനി കാൽചിലമ്പൊലികൾ ഉയരുകയായി. തുലാപ്പത്ത് മുതലാണ് ദേശ കാവുകളിലും അമ്പലങ്ങളിലും







