കോഴിക്കോട്: സി പി ഐ 25ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സെപ്റ്റംബർ ഒൻപത് മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥയ്ക്ക് തിങ്കളാഴ്ച ജില്ലയിൽ സ്വീകരണം നൽകും. കയ്യൂരിൽ നിന്നും പ്രയാണമാരംഭിച്ച ജാഥ കണ്ണൂർ, തലശ്ശേരി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് ജില്ലയിലെത്തുക. രാവിലെ 11.30 ന് ജില്ലാതിർത്തിയായ നാദാപുരം മണ്ഡലത്തിലെ പെരിങ്ങത്തൂർ പാലത്തിന് സമീപം ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥയെ പാർട്ടി ജില്ലാ നേതൃത്വത്തിന്റെയും വർഗബഹുജന സംഘടനാ നേതാക്കളുടെയും നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് 12.30 ന് കുറ്റ്യാടിയിലും വൈകീട്ട് മൂന്നിന് നടുവണ്ണൂരിലും അഞ്ചിന് കോഴിക്കോട് നഗരത്തിലും ജാഥയ്ക്ക് സ്വീകരണം നൽകും. ജാഥാ സ്വീകരണം വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും സജീവമായി രംഗത്തുണ്ടാവണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അഭ്യർത്ഥിച്ചു.
കെ പി രാജേന്ദ്രൻ ക്യാപ്റ്റനായ പതാക ജാഥയുടെ വൈസ് ക്യാപ്റ്റൻ ദീപ്തി അജയകുമാറും ഡയരക്ടർ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലുമാണ്. അജിത് കൊളാടി, സി പി ഷൈജൻ, ഇ എം സതീശൻ, പി കബീർ, എം കുമാരൻ എന്നിവരാണ് ജാഥാംഗങ്ങൾ. കഴിഞ്ഞ ദിവസം കയ്യൂരിൽ സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു ജാഥാ ലീഡർ ദേശീയ എക്സിക്യൂട്ടീവംഗവും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി രാജേന്ദ്രന് പതാക കൈമാറിയാണ് ജാഥ ഉദ്ഘാടനം ചെയ്തത്.
Latest from Main News
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരണമായ ‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ കൊയിലാണ്ടി പബ്ലിക് ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ ലത്തീഫ് കവലാടിന്
2025 ഒക്ടോബർ 8 മുതൽ അയോധ്യയെ ഡൽഹി, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ദീപാവലി പ്രത്യേക പ്രതിദിന നോൺ-സ്റ്റോപ്പ് വിമാനങ്ങൾ
കോഴിക്കോട് ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളെ
25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ തിരിച്ചറിഞ്ഞു. നെട്ടൂരിലെ നിപ്പോണ്‍ പെയിന്റ് കടയിലെ ജീവനക്കാരൻ ശരത് എസ്. നായരാണ്
അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് ഈ സേവനം പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ