അരിക്കുളം: ഷാഫി പറമ്പിൽ എം.പി.യെ അകാരണമായി വഴിയിൽ തടയുന്ന സി.പി.എമ്മിൻ്റെ ശൈലി ഉപേക്ഷിച്ചില്ലെങ്കിൽ ജില്ലയിലെ മന്ത്രിമാരും എം.എൽ.എ മാരും റോഡിലിറങ്ങി നടക്കില്ലെന്ന് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് മാസ്റ്റർ. അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ സി.രാമദാസ് ആധ്യക്ഷ്യം വഹിച്ചു. കെ.പി.സി.സി. മെമ്പർ അച്ചുതൻ പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ്. കൺവീനർ, വി.വി.എം. ബഷീർ, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, ആർ.എസ്.പി. ഏരിയാ കമ്മറ്റി മെമ്പർ എടച്ചേരി കുഞ്ഞിക്കണ്ണൻ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഒ.കെ. ചന്ദ്രൻ മാസ്റ്റർ, രാമചന്ദ്രൻ നീലാംബരി, കെ. അഷറഫ്, ലതേഷ് പുതിയേടത്ത്, മണ്ഡലം കോൺഗ്രസ് കമ്മറ്റി സെക്രട്ടറിമാരായ യൂസഫ് കുറ്റിക്കണ്ടി, ടി.ടി. ശങ്കരൻ നായർ, ഹാഷിം കാവിൽ ,മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ.എം. സക്കറിയ, കെ.എം. അബ്ദുൾ സലാം, കെ എം മുഹമ്മദ്, സി നാസർ, എൻ കെ അഷ്‌റഫ്, മഹിളാ കോൺഗ്രസ് ഭാരവാഹികളായ പി.എം. രാധ ടീച്ചർ, ശ്രീജ പുളിയത്തിങ്കൽ, വനിത ലീഗ് ഭാരവാഹികളായ സീനത്ത് വടക്കയിൽ, മർവ അരിക്കുളം, സുഹറ രയരോത്ത് എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന യു.ഡി.എഫ് റാലിയ്ക്ക് എം. കുഞ്ഞായൻ കുട്ടി, ടി.എം. പ്രതാപചന്ദ്രൻ, ബിന്ദു പറമ്പടി, അൻസിന കുഴിച്ചാലിൽ, മണി എടപ്പള്ളി എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി കോമത്ത് കര തച്ചംവള്ളിമീത്തൽ (സുരേഷ് നിവാസ്) രാജൻ പിള്ള ( 86 വയസ്സ് )അന്തരിച്ചു. ഭാര്യ സത്യഭാമ മക്കൾ:- സുരേഷ്
കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ യുടെ (കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് ) മൂന്നാമത് ഇന്റർനാഷണൽ ഷോർട്
പുളിയഞ്ചേരി യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സതേൺ റയിൽവേ സ്വച്ഛത അഭിയാൻ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങളുടെ അംഗീകാരത്തിന് അർഹനായ പ്രിയപ്പെട്ട എൻ
ചേളന്നൂർ ബഡ്സ് സ്ക്കൂളിനും ഭിന്നശേഷിക്കാർക്കും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ഭരണസമിതിയെ സ്ക്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ആദരിച്ചു. സ്കൂളിനായി സ്മാർട്ട് ക്ലാസ്, കിടപ്പിലായ
കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ സഖാവ് കെ.വി രാഘവനോടുള്ള ആദരസൂചകമായി നന്തി ടൗണിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന പൊതുയോഗവും ചേർന്നു. മൂടാടി
 







