കോഴിക്കോട്: കോട്ടപ്പറമ്പിലെ കുഞ്ഞോണം ഓണാഘോഷത്തിൻ്റെ ഭാഗമായി ചോതി നാളിൽ അമ്മക്കൊരു ദിനം ആഘോഷം നടന്നു. കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടേയും ഗവ: ആശുപത്രിയിൽ ഇന്ന് കുഞ്ഞിന് ജൻമം നൽകിയ അമ്മമാർക്ക് കോട്ടപ്പറമ്പ് ആശുപത്രിസ്‌റ്റോർ സൂപ്രണ്ട് അനിൽകുമാർ ഓണപുടവ നൽകി.
അത്തം നാളിൽ വിളംബരജാഥയിൽ തുടങ്ങി ചിത്തിര ഓണപ്പാട്ട്, വിശാഖം നാളിൽ കലവറ നിറക്കൽ തുടങ്ങി തൃക്കേട്ട ഓണപ്പാച്ചിൽ ,മൂലം നാളിൽ കുഞ്ഞോണം തുടങ്ങിയ പരിപാടികൾ നടക്കും