കൃഷിശ്രീ കാർഷിക സംഘം വിളയിച്ചെടുത്ത അഞ്ചോളം ഔഷധ അരികളുടെ കൂട്ട് പോഷക് എന്ന പേരിൽ വിപണിയിലിറക്കി

കൃഷിശ്രീ കാർഷിക സംഘം വിളയിച്ചെടുത്ത അഞ്ചോളം ഔഷധ അരികളുടെ കൂട്ട് പോഷക് എന്ന പേരിൽ വിപണിയിലിറക്കി. ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ രോഗത്താൽ ഭക്ഷണം നിയന്ത്രിക്കേണ്ടി വരുന്നവർക്കും ആഹാരമാക്കാവുന്നതാണ് പോഷക് അരിക്കൂട്ട്. കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി.സുധ കിഴക്കെ പാട്ട് ആദ്യ വിൽപ്പന നിർവ്വഹിച്ചു. ശശി കോട്ടിൽ, അളക രാജൻ എന്നിവർ ഏറ്റുവാങ്ങി. ആശാനികേതൻ ചെയർമാൻ പ്രേമാനന്ദൻ, ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ അബ്ദുറഹിമാൻ, പി.കെ രഘുനാഥ്, കൃഷി ഓഫിസർ ഷംസിദ സിയാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷിശ്രീ സെക്രട്ടറി രാജഗോപാലൻ നമ്പൂരികണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കൃഷിശ്രീ പ്രസിഡൻ്റ് പ്രമോദ് രാരോത്ത് അധ്യക്ഷനായി. ഹരീഷ് പ്രഭാത് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.